Skip to content

സെഞ്ചുറിയുമായി വാർണറും ഫിഞ്ചും ; ഇന്ത്യയ്ക്കെതിരായ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ വിജയലക്ഷ്യം 37.4 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഓസ്‌ട്രേലിയ മറികടന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 114 പന്തിൽ 110 റൺസും ഡേവിഡ് വാർണർ 112 പന്തിൽ 128 റൺസും നേടി.

17 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഡേവിഡ് വാർണറുടെ തകർപ്പൻ ഇന്നിങ്സ്. ഏകദിനത്തിലെ 18 ആം സെഞ്ചുറിയാണ് വാർണർ നേടിയത്. 13 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്. 16 ആം ഏകദിന സെഞ്ചുറിയാണ് ഫിഞ്ച് മത്സരത്തിൽ നേടിയത്.

ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വിജയമാണിത്. മത്സരത്തിലെ തകർപ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി. വെള്ളിയാഴ്ച രാജ്കോട്ടിലാണ് പരമ്പരയിലെ രണ്ടാം മത്സരം.