Skip to content

അവരെ ഒരുമിച്ച് കളിപ്പിക്കാൻ മൂന്നാം സ്ഥാനം ത്യജിക്കാൻ തയ്യാറെന്ന് വിരാട് കോഹ്ലി

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും . കഴിഞ്ഞ കുറച്ചു പരമ്പരകളിൽ ധവാന്റെ അഭാവത്തിൽ രോഹിതിനൊപ്പം ഓപ്പണിങ് കൂട്ടുക്കെട്ടിൽ മികച്ച പ്രകടനമാണ് രാഹുൽ പുറത്തെടുത്തത്. അതിനാൽ തന്നെ ഏത് ഓപ്പണിങ് കൂട്ടുകെട്ടാണ് തിരഞ്ഞെടുക്കുകയെന്ന ചോദ്യം ഉയർന്നു വന്നിരുന്നു.
ശിഖര്‍ ധവാനെയും കെ.എല്‍ രാഹുലിനെയും ടീമില്‍ ഉള്‍പെടുത്താന്‍ വേണ്ടി താന്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ നായകൻ വിരാട് കോഹ്‌ലി വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.
ഫോമിലുള്ള താരം ടീമിന് എപ്പോഴും ഉപകാരമാണെന്നും സ്ഥാനം ത്യജിക്കുന്നതിൽ സന്തുഷ്ടനാണെന്നും കോഹ്ലി പറഞ്ഞു.