Skip to content

79 പന്തിൽ 147 റൺസ്, ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസിന് സ്വന്തം

ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇനി മാർക്കസ് സ്റ്റോയിനിസിന്റെ പേരിൽ. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ 79 പന്തിൽ പുറത്താകാതെ 147 റൺസ് നേടിയാണ് ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസ് സ്വന്തമാക്കിയത്. സ്റ്റോയിനിസിന്റെ അവിശ്വസനീയ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 219 റൺസ് മെൽബൺ സ്റ്റാർസ് അടിച്ചുകൂട്ടി.

13 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഈ തകർപ്പൻ ഇന്നിങ്സ്. 40 പന്തിൽ 59 റൺസ് നേടിയ കാർട്റൈറ്റ് സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകി.

ഓപ്പണിങ് കൂട്ടുകെട്ടിൽ 207 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.