Skip to content

ഓസ്‌ട്രേലിയൻ ഇതിഹാസങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് ; അടുത്ത മാസം മത്സരം

ഓസ്‌ട്രേലിയയിൽ വിനാശകരമായ കാട്ടുതീ ഇരകൾക്കായി പണം സ്വരൂപിക്കാൻ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇതിഹാസങ്ങളായ ഷെയ്ൻ വോണും റിക്കി പോണ്ടിംഗും അടുത്ത മാസം നടക്കുന്ന ചാരിറ്റി മത്സരത്തിനായി കളത്തിലിറങ്ങും.

ഷെയ്ൻ വോണും റിക്കി പോണ്ടിങ്ങും ഓരോ ടീമിന്റെയും നായകന്മാരാകും. വിരമിച്ച താരങ്ങളായ ആദം ഗിൽ‌ക്രിസ്റ്റ്, ബ്രെറ്റ് ലീ, ജസ്റ്റിൻ ലാംഗർ, മൈക്കൽ ക്ലാർക്ക്, ഷെയ്ൻ വാട്സൺ, അലക്സ് ബ്ലാക്ക്വെൽ എന്നിവരും പങ്കെടുക്കും. ഫെബ്രുവരി 8 നാണ് മത്സരം

” അടുത്തിടെയുണ്ടായ കാട്ടുതീയിൽ ബാധിച്ച ഓസ്‌ട്രേലിയക്കാരെ സഹായിക്കുന്നതിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രധാന ധനസമാഹരണ സംരംഭമായിരിക്കും ബുഷ്ഫയർ ക്രിക്കറ്റ് ബാഷ് ” ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ പറഞ്ഞു.