CricKerala
Crickerala is a malayala,m cricket news website. Malayalam cricket news, cricket news in malayalam

വലിയ ടൂർണമെന്റുകളിൽ വിജയിക്കുക എളുപ്പമല്ല ; ക്ഷമയോടെ കാത്തിരിക്കണമെന്ന് ഇന്ത്യൻ ആരാധകരോട് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ

2019 ഏകദിന ലോകക്കപ്പിൽ കപ്പ് നേടാൻ കൂടുതൽ സാധ്യതയുള്ള ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ . എന്നാൽ സെമി ഫൈനലിൽ ന്യൂസിലാന്റിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ കപ്പിനായുള്ള ഇന്ത്യൻ ആരാധകരുടെ നീളുകയും ചെയ്തു. അവസാനമായി 2013 ൽ ധോണിയുടെ കീഴിലാണ് ഇന്ത്യയുടെ ഐസിസി കപ്പ് സ്വന്തമാക്കിയത്. പിന്നാലെ നടന്ന ടി20 ലോകകപ്പിലും, ഏകദിന ലോകക്കപ്പിലും നോക്കൗട്ട് സ്റ്റേജിൽ ഇന്ത്യയ്ക്ക് കാലിടറുകയായിരുന്നു.

വലിയ ടൂർണമെന്റുകളിൽ വിജയിക്കുക എളുപ്പമല്ലനെന്നാണ് ഓസ്‌ട്രേലിയൻ ഇതിഹാസ ക്യാപ്റ്റൻ സ്റ്റീവ് വോ പറയുന്നത്.ഒപ്പം കപ്പിനായി ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഇന്ത്യൻ ആരാധകരോട് സ്റ്റീവ് വോയ്ക്ക് പറയാനുള്ളത്. ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി സ്റ്റീവ് വോ ഇന്ത്യയിലാണിപ്പോൾ.

” ഏത് മത്സരത്തിലും മികച്ച മത്സരാർത്ഥികളായി അവർ അവിടെ ഉണ്ടാകും. ഇന്ത്യ ആരാധകർ നിങ്ങൾ ക്ഷമയോടെ തുടരേണ്ടതുണ്ട്. അവർ വീണ്ടും വലിയ എന്തെങ്കിലും നേടും, എല്ലാം സമയത്തിന്റെ കാര്യം മാത്രമാണ് ” സ്റ്റീവ് വോ പറഞ്ഞു.