Skip to content

ഗവാസ്കറിന് പിന്നാലെ ആ അപൂർവ നേട്ടം സ്വന്തമാക്കി ലെബുഷെയ്ൻ

സിഡ്‌നിയിൽ ന്യൂസിലാന്റിനെതിരെ നേടിയ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ ടെസ്റ്റ് കരിയർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ലെബുഷെയ്ൻ. കഴിഞ്ഞ വർഷം ജനുവരിയിൽ 110 ആം റാങ്കുണ്ടായിരുന്ന ലെബുഷെയ്ൻ ഒറ്റ വർഷം കൊണ്ടാണ് ഈ നേട്ടം എത്തിപിടിച്ചത് . ആഷസ് മത്സരത്തിനിടെ ടീമിൽ വീണ്ടും തിരിച്ചെത്തിയ ലെബുഷെയ്ൻ പിന്നീട് കാഴ്ച വെച്ചത് അവിശ്വസനീയ പ്രകടനമാണ്.1971 ൽ ഗവാസ്കറിന് ശേഷം 100 ന് മുകളിൽ റാങ്കുള്ള ഒരു താരം ഒറ്റ വർഷം കൊണ്ട് ആദ്യ പത്തിൽ എത്തുന്നത് ഇതാദ്യമായാണ്.