CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

മാർക്കസ് സ്റ്റോയിസിന്റെയും ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ചുറി മികവിൽ സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. തണ്ടർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മെൽബൺ സ്റ്റാർസ് മറികടന്നു. സ്റ്റോയിനിസ് 44 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 37 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടറിനെ 35 പന്തിൽ 41 റൺസ് നേടിയ മാത്യൂ ഗിൽക്സും 27 പന്തിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ ഫെർഗുസണും, 33 റൺസ് നേടിയ ഉസ്മാൻ ഖവാജയുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

സ്റ്റാർസിന് വേണ്ടി പാകിസ്ഥാൻ പേസർ ഹാരിസ് റോഫ്‌ മത്സരത്തിലെ അവസാന ഓവറിൽ ഹാട്രിക് നേടിയിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി സിഡ്‌നി സിക്സേഴ്സ് സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടി. അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ ഹാട്രിക് നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല.