Skip to content

മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് 143 റൺസിന്റെ വിജയലക്ഷ്യം

ഇൻഡോറിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 143 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചുള്ളൂ.

28 പന്തിൽ 34 റൺസ് നേടിയ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ നാലോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവദീപ് സൈനിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതവും നേടി.