Skip to content

19 വയസ്സായതിനാൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകില്ലെന്ന് അന്ന് ഗാംഗുലി പറഞ്ഞു ; ഇര്‍ഫാന്‍ പഠാന്‍

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ പഠാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഉൾപ്പടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സംഭവിച്ച നിരവധി കാര്യങ്ങള്‍ ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി ഇര്‍ഫാന്‍ വ്യക്തമാക്കിയിരിക്കുന്നു. 19 വയസ്സായതിനാൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകില്ലെന്ന് 2003 ൽ ഗാംഗുലി പറഞ്ഞ വാക്കുകളാണ് ആരാധകരുമായി പഠാന്‍ പങ്കുവെച്ചത്.
പഠാന്റെ വാക്കുകൾ ഇങ്ങനെ : 2003 ൽ 19 വയസ്സായതിനാൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോകില്ലെന്ന് പറഞ്ഞു. ഞാൻ കളിക്കുന്നത് അദ്ദേഹം കണ്ടിട്ടില്ലായിരുന്നു . ഭാവിയിൽ നീ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്നിലുള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു.