Skip to content

കോച്ചിങ്ങിൽ നിന്ന് ഇടവേളയെടുക്കുന്നു ; ഇന്ത്യൻ പര്യടനത്തിൽ കോച്ചായി ജസ്റ്റിൻ ലാംഗർ ഉണ്ടാവില്ല

ജനുവരി 14 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ടീമിന്റെ കോച്ചായി ഉണ്ടാവില്ലെന്ന് ജസ്റ്റിൻ ലാംഗർ, പകരം സീനിയർ അസിസ്റ്റന്റ് ആൻഡ്രൂ മക്ഡൊണാൾഡ് ചുമതലയെറ്റെടുക്കും.

ന്യൂസിലൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പര 3-0 തൂത്തുവാരിയ ഓസ്‌ട്രേലിയ മൂന്ന് ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് പോകും.മുംബൈയിലാണ് ആദ്യ മത്സരം. ശേഷം 17 ന് രാജ്കോട്ടിലും 19ന് ബാംഗ്ലൂരിലുമാണ് മത്സരം

ഞങ്ങളുടെ കോച്ചിംഗ് സ്റ്റാഫിൽ എനിക്ക് ഇപ്പോൾ ആത്മവിശ്വാസമുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് 30 ശതമാനം സമയം മാത്രമാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് , ബാക്കി സമയം മറ്റ് എല്ലാ കാര്യങ്ങളും ”ലാംഗർ പറഞ്ഞു .