Skip to content

സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ബിഗ് ബാഷ് ലീഗിലെ രണ്ടാം സെഞ്ചുറി നേടി ഹൊബാർട് ഹറികെയ്ൻസ് ബാറ്റ്സ്മാൻ ഡാർസി ഷോർട്ട്. പെർത്ത് സ്കോർച്ചേഴ്സിനെതിരായ മത്സരത്തിൽ 70 പന്തിൽ നിന്നാണ് ഷോർട്ട് സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിങ്‌സ്.

ഷോർട്ടിന്റെ സെഞ്ചുറി മികവിൽ ഹൊബാർട് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 180 റൺസ് അടിച്ചുകൂട്ടി.

ഷോർട്ടിന് പുറമെ ഓപ്പണർ ജൂവൽ 25 റൺസും ഡേവിഡ് മില്ലർ 12 പന്തിൽ 15 റൺസും ക്യാപ്റ്റൻ മക്ഡർമോട് 11 പന്തിൽ 20 റൺസും നേടി.