Skip to content

മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്കയ്ക്ക് 215 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ട്ടമായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം കറണുമാണ് സൗത്താഫ്രിക്കയെ തകർത്തത്.

88 റൺസ് നേടിയ ഡീൻ എൽഗറും, 68 റൺസ് നേടിയ വാൻഡർ ഡസൻ എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 269 റൺസിന് പുറത്തായിരുന്നു.