Skip to content

സിഡ്‌നി ടെസ്റ്റ് ; ലാബുഷെയ്ന് ഡബിൾ സെഞ്ചുറി ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

മാർനസ് ലാബുഷെയ്ന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. 283 റൺസിന് മൂന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 454 റൺസിന് ഓൾ ഔട്ടായി.

363 പന്തിൽ 17 ഫോറും ഒരു സിക്സും ഉൾപ്പെടെ 215 റൺസ് നേടിയ മാർനസ് ലാബുഷെയ്നാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 63 റൺസും ഡേവിഡ് വാർണർ 45 റൺസും ക്യാപ്റ്റൻ ടിം പെയ്ൻ 35 റൺസും നേടി. ടെസ്റ്റ് കരിയറിലെ ലാബുഷെയ്ന്റെ ആദ്യ ഡബിൾ സെഞ്ചുറിയാണിത്.

ന്യൂസിലാൻഡിന് വേണ്ടി നെയിൽ വാഗ്‌നർ, കോളിൻ ഡി ഗ്രാൻഡ്ഹോം, എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.