Skip to content

മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

കേപ് ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടിയിട്ടുണ്ട്. 56 റൺസ് നേടിയ യുവതാരം ഒല്ലി പോപ്പും 3 റൺ നേടിയ ജെയിംസ് ആൻഡേഴ്സനുമാണ് ക്രീസിലുള്ളത്.

മുതിർന്ന താരങ്ങൾ കളിമറന്നപ്പോൾ 22 ക്കാരനായ ഒല്ലി പോപ്പിന്റെ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. ബെൻ സ്റ്റോക്‌സ് 47 റൺസും ജോ ഡെൻലി 38 റൺസും ക്യാപ്റ്റൻ ജോ റൂട്ട് 35 റൺസും ജോസ് ബട്ട്ലർ 27 പന്തിൽ നിന്നും 29 റൺസും നേടി പുറത്തായി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫിലാൻഡർ, റബാഡ, ആൻറിച് നോർത്ജെ, പ്രിറ്റോറിയസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.