Skip to content

മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോധിയെ സ്പിൻ കൺസൾട്ടന്റായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. 27 ക്കാരനായ സോധി കഴിഞ്ഞ രണ്ട് സീസണിൽ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഈ സീസണിൽ ലേലത്തിന് മുൻപായി ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. താരലേലത്തിലും ഇഷ് സോധിയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിച്ചിരുന്നില്ല. 75 ലക്ഷം അടിസ്ഥാനവിലയിട്ട സോധി ആവശ്യക്കാരില്ലാതെ അൺസോൾഡ് ആവുകയായിരുന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി എട്ട് മത്സരങ്ങളിൽ കളിച്ച സോധി ഒമ്പത് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

രാജസ്ഥാൻ റോയൽസിന് വേണ്ടി വീണ്ടും പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ വയസ്സിൽ കോച്ചിങ് സ്റ്റാഫിലേക്ക് എതിപെടാൻ സാധിച്ചതിൽ കൗതുകവുമുണ്ടെന്നും സോധി പറഞ്ഞു.

ന്യൂസിലാൻഡിന് വേണ്ടി 40 ടി20 മത്സരങ്ങളിൽ നിന്നും 47 വിക്കറ്റുകൾ നേടിയ സോധി 17 ടെസ്റ്റ് മത്സരങ്ങളും 31 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.