Skip to content

ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്ബേൻ ഹീറ്റ്. ഹൊബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിൽ 31 റൺസിനായിരുന്നു ഹീറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഹീറ്റ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൊബാർട് ഹറികെയ്ൻസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ.

14 പന്തിൽ 28 റൺസ് നേടിയ ജോർജ് ബെയ്ലിയും 13 പന്തിൽ 27 റൺസ് നേടിയ റോസ്റ്റൻ ചേസും മാത്രമേ ഹൊബാർട് നിരയിൽ തിളങ്ങിയുള്ളൂ. ഡേവിഡ് മില്ലർ 13 പന്തിൽ 23 റൺസ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റിനെ 55 പന്തിൽ പുറത്താകാതെ 88 റൺസ് നേടിയ ക്യാപ്റ്റൻ ക്രിസ് ലിന്നും 36 പന്തിൽ 65 റൺസ് നേടിയ മാക്സ് ബ്രയന്റുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.