Skip to content

ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

രസകരവും ഒപ്പം നാടകീയതയും നിറഞ്ഞ അമ്പയറിങിന് വേദിയായി ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സ് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം. മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരം റാഷിദ് ഖാൻ എറിഞ്ഞ 17 ആം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഓവറിൽ റാഷിദ് ഖാൻ എറിഞ്ഞ രണ്ടാം പന്ത് ബാറ്റ്സ്മാനായ വെബ്സ്റ്ററുടെ പാഡിൽ തട്ടുകയും വിക്കറ്റിനായി റാഷിദ് ഖാൻ അപ്പീൽ ചെയ്യുകയും ചെയ്യുന്നു. ഉടനെ അമ്പയർ ഗ്രെഗ് ഡേവിഡ്സൺ വിക്കറ്റ് വിധിക്കാൻ കൈയ്യുയർത്തുകയും എന്നാൽ പാതിയിൽ തന്റെ മൂക്ക് ചൊറിയുകയും ചെയ്തു. എന്നാൽ അമ്പയർ കയ്യുയർത്തിയപ്പോൾ തന്നെ സെലിബ്രേഷൻ ആരംഭിച്ച റാഷിദ് ഖാൻ പിന്നീടാണ് ട്വിസ്റ്റ് മനസ്സിലാക്കിയത്.

എന്തായാലും രസകരമായ വീഡിയോ ഇപ്പോൾ തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വൈറലായികഴിഞ്ഞു.

വീഡിയോ –

https://twitter.com/cricbuzz/status/1211248774019874816?s=09