Skip to content

2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 99 വിക്കറ്റുകളാണ്‌ ഈ ഓസ്‌ട്രേലിയൻ പേസർ വീഴ്ത്തിയത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും കമ്മിൻസ് തന്നെ. 77 വിക്കറ്റുകൾ നേടിയ സഹതാരം മിച്ചൽ സ്റ്റാർക്കും, ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയുമാണ് വിക്കറ്റ് വേട്ടയിൽ കമ്മിൻസിന് പുറകിലുള്ളത്.

56 വിക്കറ്റുകൾ വീതം നേടിയ നേഥൻ ലയണും റാഷിദ് ഖാനുമാണ് ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർമാർ.

ടെസ്റ്റിൽ 12 മത്സരത്തിൽ നിന്നും 59 വിക്കറ്റുകൾ വീഴ്ത്തിയ കമ്മിൻസ് ഏകദിനത്തിൽ 16 മത്സരങ്ങളിൽ നിന്നും 31വിക്കറ്റും അന്താരാഷ്ട്ര ടി20യിൽ ഏഴ് മത്സരത്തിൽ നിന്നും 9 വിക്കറ്റും നേടി.

ഐ പി എൽ താരലേലത്തിൽ 15.5 കോടിയ്ക്കാണ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശതാരം കൂടിയാണ് കമ്മിൻസ്.