Skip to content

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 26 പന്തിൽ 37 റൺസ് നേടിയ വെബ്സ്റ്ററും മാത്രമാണ് മെൽബൺ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

സ്‌ട്രൈക്കേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ, വെസ് അഗർ, കാമെറോൻ വാലന്റെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്‌ട്രൈക്കേഴ്‌സിനെ 26 പന്തിൽ 54 റൺസ് നേടിയ ഫിലിപ്പ് സാൾട്ട്, 37 പന്തിൽ 41 റൺസ് നേടിയ അലക്‌സ് കാരി, 16 പന്തിൽ 25 റൺസ് നേടിയ റാഷിദ് ഖാൻ എന്നിവരാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.