Skip to content

ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആന്ഡേഴ്സണ് ശേഷം ഈ ദശകത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറായി സഹതാരം സ്റ്റുവർട്ട് ബ്രോഡ്. സെഞ്ചൂറിയണിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഈ അപൂർവ്വ നേട്ടം ബ്രോഡ് സ്വന്തമാക്കിയത്.

ഈ മത്സരത്തോടെ 150 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളറായി മാറിയ ആന്ഡേഴ്സൺ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 428 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

376 വിക്കറ്റുകൾ നേടിയ ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയനാണ് ഈ ദശകത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ മൂന്നാമത്തെ ബൗളർ. 363 വിക്കറ്റുകൾ നേടിയ മുൻ ശ്രീലങ്കൻ സ്പിന്നർ രങ്കണ ഹെറാത്ത്, 362 വിക്കറ്റുകൾ നേടിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.