Skip to content

തിരിച്ചുവരവ് മത്സരത്തിൽ ആൻഡേഴ്‌സണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ താരത്തിന് പരമ്പരയിലെ തുടർന്നുള്ള നാല് മത്സരങ്ങളും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധിച്ചിരുന്നില്ല.

സൗത്താഫ്രിക്കയ്ക്കെതിരായ ഈ തിരിച്ചുവരവ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി ജെയിംസ് ആൻഡേഴ്സൺ മാറും. മുൻ ക്യാപ്റ്റൻ കൂടിയായ അലസ്റ്റയർ കുക്കാണ് ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ട് താരം.

അലസ്റ്റയർ കുക്ക് ഉൾപ്പെടെ എട്ട് താരങ്ങൾ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ

1. സച്ചിൻ ടെണ്ടുൽക്കർ

2. റിക്കി പോണ്ടിങ്

3. സ്റ്റീവ് വോ

4. ജാക്ക് കാലിസ്

5. എസ് ചന്ദ്രപോൾ

6. രാഹുൽ ദ്രാവിഡ്

7. അലൻ ബോർഡർ

8. അലസ്റ്റയർ കുക്ക്