Skip to content

ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ പാറ്റ് കമ്മിൻസാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെയ്ൻ തുറന്നുപറഞ്ഞത്.

” അവൻ തന്നെയാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറെന്ന കാര്യം വ്യക്തമാണ്. അവന്റെ കണക്കുകൾ അക്കാര്യം തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഒരു സിരീസിലോ അല്ലെങ്കിൽ ഒന്നോ രണ്ടോ ടെസ്റ്റിലോ മാത്രമല്ല എല്ലാ മത്സരത്തിലും അവൻ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു. എക്സ്പീരിയൻസ് ആകുന്തോറും അവൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 140 ന് മുകളിൽ എപ്പോഴും എറിയാൻ അവൻ ശ്രമിക്കുന്നില്ല. അതൊരു വലിയ മാറ്റവും കഴിവുമാണ്. ” പെയ്ൻ പറഞ്ഞു.

നിലവിൽ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള കമ്മിൻസ് ഏകദിന റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ്.

നേരത്തെ ഐ പി എൽ താരലേലത്തിൽ 15.5 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കമ്മിൻസിനെ സ്വന്തമാക്കിയിരുന്നു. ഇതോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശതാരമെന്ന നേട്ടവും കമ്മിൻസിനെ തേടിയെത്തി.