Skip to content

സച്ചിനും കല്ലിസിന് എന്നിവർക്ക് പിന്നാലെ ഇനി എലൈറ്റ് ക്ലബ്ബിലേക്ക് ഇംഗ്ലണ്ട് താരം ആൻഡേഴ്‌സണും

ടെസ്റ്റ് കരിയറിലെ 150 ആം മത്സരത്തിനായി ബോക്സിങ് ഡേയിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇറങ്ങുകയാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്ഡേഴ്സണ്. സച്ചിൻ , കല്ലിസ് , സ്റ്റീവ് വോ എന്നിവർ ഉൾപ്പെടുന്ന 9 താരങ്ങൾ മാത്രമാണ് ഇതുവരെ 150 ടെസ്റ്റ് ക്രിക്കറ്റുകൾ കളിച്ചിട്ടുള്ളത്. 2003 ൽ സിംബാവേയ്ക്കെതിരെയാണ് 20ആം വയസ്സിലാണ് ആന്ഡേഴ്സണ് അരങ്ങേറ്റം കുറിച്ചത്, അന്ന് 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

17 വർഷങ്ങൾക്ക് ഇപ്പുറം 575 ടെസ്റ്റ് വിക്കറ്റുമായി കുതിപ്പ് തുടരുകയാണ്. 2021 ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് വരെ കരിയർ തുടരുമെന്ന് നേരെത്തെ അറിയിച്ചിരുന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 26 ന് സെഞ്ചുറിയനിലാണ് ആദ്യ മത്സരം.