Skip to content

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ ദശകത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ധോണിയ്ക്ക് പുറമെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ.

രോഹിത് ശർമ്മയും ഹാഷിം അംലയുമാണ് ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാന്മാർ. മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സാണ് നാലാം നമ്പർ ബാറ്റ്സ്മാൻ. മിച്ചൽ സ്റ്റാർക്ക് മാത്രമാണ് ടീമിലിടം നേടിയ ഓസ്‌ട്രേലിയൻ താരം.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ ദശകത്തിലെ ഏകദിന ടീം ;

1. രോഹിത് ശർമ്മ

2. ഹാഷിം അംല

3. വിരാട് കോഹ്ലി

4. എ ബി ഡിവില്ലിയേഴ്സ്

5. ഷാക്കിബ്‌ അൽ ഹസൻ

6. ജോസ് ബട്ട്ലർ

7. എം എസ് ധോണി (c)

8. മിച്ചൽ സ്റ്റാർക്ക്

9. ട്രെൻഡ് ബോൾട്ട്

10. റാഷിദ് ഖാൻ

11. ലസിത് മലിംഗ