Skip to content

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്ക്, ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്, പേസർ ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് ടീമിലുള്ള ഇംഗ്ലണ്ട് താരങ്ങൾ. കഗിസോ റബാഡ, എബി ഡിവില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് ടീമിലുള്ള സൗത്താഫ്രിക്കൻ താരങ്ങൾ. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ടീമിലുണ്ട്.

വിസ്ഡൻ ടെസ്റ്റ് ടീം ഓഫ് ദി ഡെകേഡ്

1. അലസ്റ്റയർ കുക്ക്

2. ഡേവിഡ് വാർണർ

3. കുമാർ സംഗക്കാര

4. സ്റ്റീവ് സ്മിത്ത്

5. വിരാട് കോഹ്ലി

6. ബെൻ സ്റ്റോക്‌സ്

7. എ ബി ഡിവില്ലിയേഴ്സ്

8. രവിചന്ദ്രൻ അശ്വിൻ

9. ഡെയ്ൽ സ്റ്റെയ്ൻ

10. കഗിസോ റബാഡ

11. ജെയിംസ് ആൻഡേഴ്‌സൺ