Skip to content

ബോക്സിങ് ഡേ ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല ; കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് കളിച്ചേക്കില്ല. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവ്‌ ഗേഡ് സ്റ്റോക്‌സിനൊപ്പമായിരുന്നതിനാൽ ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഡിസംബർ 26 ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ സ്റ്റോക്‌സിന് കളിക്കാൻ സാധിച്ചേക്കില്ലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ഫ്ലൂ മൂലം ഫാസ്റ്റ് ബൗളർമാരായ ജോഫ്രാ ആർച്ചർക്കും സ്റ്റുവർട്ട് ബ്രോഡിനും പരമ്പരയ്ക്ക് മുൻപായി നടന്ന പരിശീലന മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

ലോകകപ്പിലെയും ആഷസിലെയും തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഈ വർഷത്തെ ബിബിസി സ്പോർട്സ് പേഴ്സണാലിറ്റിയായി ബെൻ സ്റ്റോക്സിനെ തിരഞ്ഞെടുത്തു. സ്റ്റോക്‌സിന്റെ പിതാവ് ഗേഡ് സ്റ്റോക്‌സ് മുൻ ന്യൂസിലാൻഡ് റഗ്ബി ലീഗ് പ്ലേയർ കൂടിയാണ്. സ്റ്റോക്‌സിന് 12 വയസ്സുള്ളപ്പോഴാണ് മികച്ച ക്രിക്കറ്റ് കോച്ചിങിനായി കുടുംബം യു കെയിലേക്ക് താമസം മാറിയത്.