Skip to content

ശ്രീലങ്കൻ ഇതിഹാസത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ ; പിന്നിൽ സെവാഗും ഹെയ്ഡനും

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 47 ഇന്നിങ്സിൽ നിന്നും 53.08 ശരാശരിയിൽ 10 സെഞ്ചുറിയും 10 ഫിഫ്റ്റിയുമടക്കം 2442 റൺസ് നേടിയാണ് മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ 22 വർഷം നീണ്ട റെക്കോർഡ് ഹിറ്റ്മാൻ പഴങ്കഥയാക്കിയത്.

1997 ൽ 44 ഇന്നിങ്സിൽ നിന്നും 2387 റൺസ് നേടിയാണ് സനത് ജയസൂര്യ ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

2008 ൽ 46 ഇന്നിങ്സിൽ നിന്നും 52.33 ശരാശരിയിൽ 2355 റൺസ് നേടിയ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വീരേന്ദർ സെവാഗും 2003 ൽ 52 ഇന്നിങ്സിൽ നിന്നും 54.62 ശരാശരിയിൽ 2349 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യൂ ഹെയ്ഡനുമാണ് രോഹിത് ശർമ്മയ്ക്കും ജയസൂര്യയ്ക്കും പുറകിലുള്ളത്..

ഏകദിന ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയായ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായ നാല് ഇന്നിങ്സിൽ നിന്നും 529 റൺസ് നേടിയിരുന്നു.