Skip to content

സെഞ്ചുറിയുമായി ഫെർണാണ്ടോ ; വിജയത്തിന് മൂന്ന് വിക്കറ്റ് അകലെ പാകിസ്ഥാൻ

കറാച്ചി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 476 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റിന് 212 റൺസെന്ന നിലയിലാണ്.

സെഞ്ചുറി നേടിയ ഒഷാഡാ ഫെർണാണ്ടോ ക്രീസിലുള്ളതാണ് ശ്രീലങ്കയുടെ ഒരേയൊരു പ്രതീക്ഷ. നേരത്തെ ആദ്യ ഇന്നിങ്സിൽ 80 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിൽ 135 റൺസ് നേടിയ ഷാൻ മസൂദ്, 174 റൺസ് നേടിയ ആബിദ് അലി, 118 റൺസ് നേടിയ ക്യാപ്റ്റൻ അസ്ഹർ അലി, 100 റൺസ് നേടിയ ബാബർ അസം എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ 555 റൺസ് നേടി ഡിക്ലയർ ചെയ്തത്.

റാവൽപിണ്ടിയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.