Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി ആബിദ് അലി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ പാകിസ്ഥാൻ താരമായി ആബിദ് അലി, ടെസ്റ്റ് ചരിത്രത്തിലെ ഒമ്പതാമത്തെ താരം കൂടിയാണ്. അരങ്ങേറ്റം കുറിച്ച താരം ആദ്യ ടെസ്റ്റില്‍ 109 റണ്‍സെടുത്തിരുന്നു. ഏകദിന-ടെസ്റ്റ് അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം ആദ്യ ടെസ്റ്റിനിടെ ആബിദ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഏകദിന അരങ്ങേറ്റത്തില്‍ 112 റണ്‍സാണ് താരം നേടിയത്.

https://twitter.com/TheRealPCB/status/1208297621560934400?s=19

80 റൺസ് ട്രയലുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഓപ്പണര്‍മാരായ ഷാന്‍ മസൂദും ആബിദ് അലിയും മികച്ച കൂട്ടുകെട്ടാണ് പാടുത്തുയർത്തിയത്. ഷാൻ മസൂദ് 135 റൺസും ആബിദ് അലി 174 റൺസും നേടി.