Skip to content

എന്റെ നോട്ട്ബുക്കിൽ അദ്ദേഹം എപ്പോഴേ ഇതിഹാസമാണ് ; കോഹ്ലിയെ കുറിച്ച് കേസ്ട്രിക് വില്യംസ്

ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് – ഇന്ത്യ ടി20 മത്സരത്തിനിടെ ആരാധകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് കോഹ്ലി വില്യംസ് പോരാട്ടമായിരുന്നു . 2017 ൽ നോട്ട്ബുക്ക് ശൈലിയിൽ തന്റെ വിക്കറ്റ് ആഘോഷിച്ച വില്യംസിന് 2019 ൽ ആദ്യ ടി20 മത്സരത്തിനിടെ മറുപടി നൽകിയായിരുന്നു പോരാട്ടത്തിന്റെ തുടക്കം . പിന്നാലെ രണ്ടാം ടി20 മത്സരത്തിനിടെ കോഹ്ലിയെ വീണ്ടും പുറത്താക്കി അതിനുള്ള മറുപടിയും വില്യംസ് പറഞ്ഞു .

എന്റെ നോട്ട്ബുക്കിൽ അദ്ദേഹം എപ്പോഴേ ഇതിഹാസമാണ്

എഡ്ജസ് ആൻഡ് സ്ലെഡ്ജസ് എന്ന ക്രിക്കറ്റ് പോഡ്കാസ്റ്റ് പരിപാടിക്കിടെ വില്യംസ് മനസ്സ് തുറന്നിരിക്കുകയാണ്.” എന്റെ നോട്ട്ബുക്കിൽ അദ്ദേഹം എപ്പോഴേ ഇതിഹാസമെന്ന് വില്യംസ് പറഞ്ഞു . ഞാൻ നേരിട്ടതിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോഹ്ലി. സച്ചിൻ ലാറ എന്നിവരെക്കാൾ എന്നെ സംബന്ധിച്ചിടത്തോളം കോഹ്ലിയാണ് നമ്പർ വൺ.” വില്യംസ് പറഞ്ഞു.

” ആദ്യ ടി20 യ്ക്കിടെ കോഹ്ലി ബാറ്റിങിനിറങ്ങി ആദ്യ പന്ത് നേരിട്ടതിന് ശേഷം എന്റെ അടുത്ത് വന്ന് ഇന്ന് നീ ആ നോട്ട് ബുക്ക് സെലിബ്രേഷൻ എന്റെ നേർക്ക് ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോഴും അക്കാര്യം ഓർക്കുന്നുണ്ടെന്ന് വിചാരിച്ച് ഞെട്ടിപ്പോയി.” വില്യംസ് പറഞ്ഞു

https://youtu.be/iyair3OZDQE