Skip to content

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. വമ്പൻ താരങ്ങൾ ഇല്ലാതെ തന്നെ പ്ലേയോഫിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിച്ചു. ഇത്തവണ ലേലത്തിന് മുൻപേ തന്നെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ എന്നിവരെ ഡൽഹി ടീമിലെത്തിച്ചിരുന്നു.

ലേലത്തിൽ 27.85 കോടിയുമായി എത്തിയ ഡൽഹി ക്യാപിറ്റൽസ് 7.75 കോടിയ്ക്ക് വെസ്റ്റിൻഡീസിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഷിംറോൺ ഹെറ്റ്മയറിനെയും 4.8 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയും 2.4 കോടിയ്ക്ക് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെയും 1.5 കോടിയ്ക്ക് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയെയും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സിനെയും ടീമിലെത്തിച്ചു.

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മോഹിത് ശർമ്മ (50 ലക്ഷം), ലലിത് യാദവ് (20 ലക്ഷം) എന്നീ ഇന്ത്യൻ താരങ്ങളെയും ഡൽഹി ലേലത്തിൽ സ്വന്തമാക്കി.