Skip to content

കോഹ്ലി നിന്നെ ഇഷ്ടപ്പെടുന്നില്ലായെന്ന് അന്ന് ഫിഞ്ചിനോട് ടിം പെയ്ൻ ; ഫിഞ്ചിനെ ബാംഗ്ലൂർ സ്വന്തമാക്കിയതിന് പിന്നാലെ വൈറലായി പെയ്നിന്റെ വീഡിയോ

13 ആം സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലം ഇന്നലെ പൂർത്തിയായി .
വരുന്ന സീസണില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാവും ഫിഞ്ച് കളിക്കുക. 4.4 കോടി രൂപയ്ക്കാണ് ലേലത്തില്‍ ഫിഞ്ചിനെ ആര്‍സിബി സ്വന്തമാക്കിയത്.ഐപിഎല്ലില്‍ ഫിഞ്ച് കളിക്കുന്ന എട്ടാമത്തെ ഫ്രാഞ്ചൈസിയാണ് ആര്‍സിബിയെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യാടനത്തിനിടെ നായകൻ ടിം പെയ്ൻ ഫിഞ്ചിനെ പരിഹസിച്ചിരുന്നു.

അന്ന് പെയ്ൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.അന്നത്തെ മത്സരത്തിനിടെ ബാംഗ്ലൂർ ഒഴികെ എല്ലാ ടീമിനും നീ ഐപിഎലിൽ കളിച്ചിട്ടില്ലേയെന്ന് പെയ്ൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം കോഹ്ലി നിന്നെ ഇഷ്ടപ്പെടുന്നില്ലയെന്നും പറയുന്നുണ്ട് . എന്നെ ആരും ഇഷ്ടപ്പെടുന്നില്ലെന്നും അതിനാലാണ് ടീം മാറിക്കൊണ്ടിരിക്കുന്നതെന്നും ഫിഞ്ച് മറുപടി നൽകുന്നുണ്ട്

https://twitter.com/cricketcomau/status/1207614995493613570?s=19