Skip to content

23 പന്തിൽ ഫിഫ്റ്റി, പറത്തിയത് 5 സിക്സ് ; തിരിച്ചുവരവിൽ തകർത്താടി ഗ്ലെൻ മാക്‌സ്‌വെൽ

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ . ബ്രിസ്ബേൻ ഹീറ്റും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിൽ സ്റ്റാർസിന്റെ ക്യാപ്റ്റൻ കൂടിയായ മാക്‌സ്‌വെൽ 39 പന്തിൽ 83 റൺസ് അടിച്ചുകൂട്ടി.

വെറും 23 പന്തിൽ നിന്നുമാണ് മാക്‌സ്‌വെൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. അഞ്ച് സിക്സും ഏഴ് ഫോറും മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. മാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമികവിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് മെൽബൺ സ്റ്റാർസ് നേടി.

https://twitter.com/StarsBBL/status/1207954494190866433?s=19

നേരത്തെ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് മാനസിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് മാറിനിന്നത്. ഇതിനെതുടർന്ന് പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ മാക്‌സ്‌വെല്ലിന് കളിക്കാൻ സാധിക്കില്ല. ജനുവരിയിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും മാക്‌സ്‌വെല്ലിന് ഇടംനേടാൻ സാധിച്ചില്ല. എന്നാൽ ഐ പി എൽ താരലേലത്തിൽ 10.75 കോടിയ്ക്ക് മാക്‌സ്‌വെല്ലിനെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയിരുന്നു.

കിങ്‌സ് ഇലവൻ പഞ്ചാബ് ടീം