Skip to content

ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 35.65 കോടിയുമായി ലേലത്തിൽ എത്തിയ കൊൽക്കത്ത 15.5 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും 5.5 കോടിയ്ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗ്ഗനെയും സ്വന്തമാക്കി.

ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ വിദേശ താരമെന്ന നേട്ടവും ഈ ലേലത്തോടെ പാറ്റ് കമ്മിൻസ് സ്വന്തമാക്കി. 2014 സീസണിൽ ഒരു കോടിയ്ക്കായിരുന്നു കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഒപ്പം ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടണെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് ടീമിലെത്തിച്ചതും കൊൽക്കത്തയ്ക്ക് നേട്ടമായി.

കമ്മിൻസിനെ കൂടാതെ 48 ക്കാരനായ പ്രവീൺ താമ്പയെ 20 ലക്ഷത്തിന് സ്വന്തമാക്കി കൊൽക്കത്ത വാർത്തകളിൽ ഇടം നേടി.

വരുൺ ചക്രവർത്തി (4 കോടി), മുൻ രാജസ്ഥാൻ റോയൽസ് താരം രാഹുൽ ട്രിപാതി (60 ലക്ഷം), ഓസ്‌ട്രേലിയൻ യുവതാരം ക്രിസ് ഗ്രീൻ (20 ലക്ഷം), എം സിദ്ധാർത്ഥ് (20 ലക്ഷം), നിഖിൽ നായിക് (20 ലക്ഷം) എന്നിവരെയും ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.