Skip to content

ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലത്തിൽ 42.70 കോടിയുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് എത്തിയത്. ലേലത്തിൽ 10.75 കോടിയ്ക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയ പഞ്ചാബ് 8.5 കോടിയ്ക്ക് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൻ കോട്രലിനെയും 3 കോടിയ്ക്ക് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ് ജോർദാനെയും അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജിമ്മി നീഷത്തെയും സ്വന്തമാക്കി.

രവി ബിഷ്നോയ് (2 കോടി), പ്രഭ്സിമ്രാൻ സിങ് (55 ലക്ഷം), ദീപക് ഹൂഡ (50 ലക്ഷം), ഇഷാൻ പട്ടേൽ (20 ലക്ഷം), തജിന്ദർ ദിള്ളോൻ (20 ലക്ഷം) എന്നിവരടക്കം ഒമ്പത് താരങ്ങളെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.

ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ കൂടിയായ കെ എൽ രാഹുലായിരിക്കും ഈ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ.