CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഐ പി എൽ 2020 ; ഇന്ത്യൻ ക്യാപ്റ്റനും ഓസീസ് ക്യാപ്റ്റനും ഇനി ഒരു ടീമിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം അറിയാം

ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറിയും വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എത്തിയത്. വിദേശ താരങ്ങളിൽ എ ബി ഡിവില്ലിയേഴ്സിനെയും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയെയും മാത്രം നിലനിർത്തിയ ബാംഗ്ലൂർ കൈവശം 27.90 കോടി രൂപയുമായാണ് ലേലത്തിനെത്തിയത്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ 4.4 കോടിയ്ക്ക് സ്വന്തമാക്കിയ ബാംഗ്ലൂർ സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസിനെ 10 കോടിയ്ക്ക് സ്വന്തമാക്കി. ഈ താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ താരം കൂടിയാണ് മോറിസ്.

ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സണെ 4 കോടിയ്ക്ക് സ്വന്തമാക്കിയ ബാംഗ്ലൂർ ഡെയ്ൽ സ്റ്റെയ്നെ അടിസ്ഥാന വിലയായ 2 കോടിയ്ക്ക് തിരികെ ടീമിലെത്തിച്ചു. ശ്രീലങ്കൻ ബൗളർ ഇസുറു ഉഡാന (50 ലക്ഷം), ഓസ്‌ട്രേലിയൻ യുവതാരം ജോഷ് ഫിലിപ്പ് (20 ലക്ഷം), ഇന്ത്യൻ താരങ്ങളായ പവാൻ ദേശ്പാണ്ഡെ (20 ലക്ഷം), ഷഹ്ബാസ് അഹമ്മദ് (20 ലക്ഷം) എന്നിവരാണ് ബാംഗ്ലൂർ സ്വന്തമാക്കിയ മറ്റു താരങ്ങൾ

ഐ പി എൽ 2020 ; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം

വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, മൊയീൻ അലി എന്നിവർക്കൊപ്പം ഫിഞ്ച് കൂടി ചേരുന്നതോടെ ആർ സി ബി ബാറ്റിങ് നിര അതിശക്തമാകും.