Skip to content

ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൺ എന്നിവരെയാണ് ഹേസൽവുഡിനെ കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ താരങ്ങൾ.

ഡേവിഡ് മില്ലറെ 75 ലക്ഷത്തിന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് 2 കോടിയ്ക്ക് സ്വന്തമാക്കി .

ന്യൂസിലാൻഡ് ഓൾറൗണ്ടർ ജിമ്മി നീഷത്തെ 50 ലക്ഷത്തിന് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ഷിംറോൺ ഹെറ്റ്മയറിനെ 7.75 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി..

മാർട്ടിൻ ഗപ്റ്റിൽ, മാർക്കസ് സ്റ്റോയിനിസ്, അൽസാരി ജോസഫ്, കോളിൻ മൺറോ എന്നിവർക്ക് ലേലത്തിൽ ആവശ്യക്കാർ ഉണ്ടായിരുന്നില്ല.