Skip to content

പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

ഐ പി എൽ താരലേലത്തിൽ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6 കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നേഥൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചപ്പോൾ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൺ കോട്രലിനെ 8.50 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബും ജയദേവ് ഉണാഡ്കട്ടിനെ മൂന്ന് കോടിയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി.

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയെ 2.40 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

കമ്മിൻസിനെ 15.50 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.

ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ 2 കോടിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ 4.40 കോടിയ്ക്കും സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസിനെ 10 കോടിയ്ക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി.

ഇംഗ്ലണ്ട് യുവതാരം സാം കറണെ 5.50 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയപ്പോൾ റോബിൻ ഉത്തപ്പയെ 3 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

കമ്മിൻസിനെ കൂടാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ 5.25 കോടിയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരങ്ങളായ ക്രിസ് വോക്സിനെയും ജേസൺ റോയ് എന്നിവരെ 1.5 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി