Skip to content

കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനും ഗ്ലെൻ മാക്‌സ്‌വെല്ലിനും പൊന്നും വില. കമ്മിൻസിനെ 15.50 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.

ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ 2 കോടിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ 4.40 കോടിയ്ക്കും സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസിനെ 10 കോടിയ്ക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി.

ഇംഗ്ലണ്ട് യുവതാരം സാം കറണെ 5.50 കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയപ്പോൾ റോബിൻ ഉത്തപ്പയെ 3 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

കമ്മിൻസിനെ കൂടാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ 5.25 കോടിയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരങ്ങളായ ക്രിസ് വോക്സിനെയും ജേസൺ റോയ് എന്നിവരെ 1.5 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

ചേതേശ്വർ പുജാര, സ്റ്റുവർട്ട് ബിന്നി, യൂസഫ് പത്താൻ, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവർ അൺസോൾഡായി.