Skip to content

15.5 കോടിയ്ക്ക് കമ്മീൻസിനെ സ്വന്തമാക്കി കൊൽക്കത്ത ; മക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് പഞ്ചാബും

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള ലേലത്തിൽ വൻ ലേല വില സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും , ആരോണ് ഫിഞ്ചും മാക്‌സ്വെല്ലും . ഇതുവരെ വിളിച്ചതിൽ ഏറ്റവും വലിയ വിലയ്ക്കാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഡൽഹിയും ബാംഗ്ലൂരും കമ്മിൻസിനെ സ്വന്തമാക്കാൻ അവസാനം വരെ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം കൊൽക്കത്ത ഉയർന്ന വില പറയുകയായിരുന്നു .

ഓസ്‌ട്രേലിയൻ നായകൻ ഫിഞ്ചിനെ 4.4 കോടിയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കി. അതേസമയം 10.75 കോടിയ്ക്ക് മാക്സ്വെല്ലിനെ പഞ്ചാബും സ്വന്തമാക്കി