Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി ; പരിക്ക് മൂലം ദീപക് ചഹാർ ഏകദിന പരമ്പരയിൽ നിന്നും പുറത്ത് പകരക്കാരനായി ഈ താരം

പരിക്ക് മൂലം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാറിന് കളിക്കാൻ സാധിക്കില്ല. ഡൽഹി പേസർ നവ്ദീപ് സെയ്നി ചഹാറിന് പകരക്കാരനായി ടീമിലെത്തി. നേരത്തെ പരിക്ക് മൂലം സീനിയർ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ഏകദിന പരമ്പരയിൽ നിന്നും പുറത്തായിരുന്നു.

പരമ്പരയിൽ ഓരോ മത്സരം വിജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് പരാജയപെട്ട ശേഷം വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ 106 റൺസിന്റെ തകർപ്പൻ വിജയം നേടിയാണ് ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയത്.