Skip to content

തകർപ്പൻ വിജയത്തിലും അക്കാര്യത്തിൽ നിരാശയെന്ന് വിരാട് കോഹ്ലി

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ നേടിയ 107 റൺസിന്റെ വിജയത്തോടെ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പം ഇന്ത്യ എത്തിയിരിന്നു. എന്നാൽ ഈ വിജയത്തിനിടയിലും ടീമിന്റെ ഫീൽഡിങിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഈ മത്സരത്തിലും ഇന്ത്യൻ ഫീൽഡർമാർ ഒന്നിലധികം അവസരങ്ങൾ പാഴാക്കിയിരുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് നിരകളിലൊന്ന് ടീം ഇന്ത്യയാണെന്നും അതുകൊണ്ട് തന്നെ ഇത്തരം പിഴവുകൾ അംഗീകാരിക്കാൻ സാധിക്കുകയില്ലെന്നും കളിക്കളത്തിൽ സ്റ്റാൻഡേർഡ് പുലർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.

രോഹിത് ശർമ്മയും കെ എൽ രാഹുലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും രണ്ടോവറിൽ 55 റൺസ് കൂട്ടിച്ചേർത്ത ശ്രേയസ് അയ്യരും റിഷാബ് പന്തിന്റെയും പ്രകടനം അവിസ്മരണീയമായിരുന്നുവെന്നും നാലാം നമ്പർ ബാറ്റ്സ്മാനായി മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.