Skip to content

ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ സച്ചിനും കോഹ്ലിയും പോണ്ടിങും മാത്രം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഏകദിന കരിയറിലെ തന്റെ 28 ആം സെഞ്ചുറി നേടിയ രോഹിത് ശർമ്മ 138 പന്തിൽ 17 ഫോറും അഞ്ച് സിക്സുമടക്കം 159 റൺസ് നേടിയാണ് പുറത്തായത്.

ഈ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പം നാലാം സ്ഥാനത്ത് രോഹിത് ശർമ്മയെത്തി. 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ, 43 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, 30 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് എന്നിവർ മാത്രമാണ് ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

വെറും 220 ഇന്നിങ്സിൽ നിന്നുമാണ് രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ 28 സെഞ്ചുറി പൂർത്തിയാക്കിയത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മ നേടുന്ന പത്താം സെഞ്ചുറിയാണിത്.