Skip to content

തകർത്താടി ഹിറ്റ്മാൻ, മികച്ച പിന്തുണ നൽകി കെ എൽ രാഹുൽ അവസാന ഓവറുകളിൽ അയ്യർ പന്ത് വെടിക്കെട്ട് ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 387 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്.

138 പന്തിൽ 17 ഫോറും അഞ്ച് സിക്സുമടക്കം 159 റൺസ് രോഹിത് ശർമ്മ അടിച്ചുകൂട്ടിയപ്പോൾ കെ എൽ രാഹുൽ 104 പന്തിൽ 102 റൺസ് നേടി പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ടിൽ 227 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ പന്തിൽ പുറത്തായെങ്കിലും 32 പന്തിൽ 53 റൺസ് നേടിയ ശ്രേയസ് അയ്യരും 16 പന്തിൽ 38 റൺസ് നേടിയ റിഷാബ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ 350 കടത്തി. കേദാർ ജാദവ് 10 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു.

വിൻഡീസിന് വേണ്ടി കോട്രൽ രണ്ട് വിക്കറ്റ് വീഴ്ത്തി.