Skip to content

ഏകദിന ടീമിലിടം നേടി ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റോയിനിസും പുറത്ത് ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം അറിയാം

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മാർനസ് ലാബുഷെയ്ൻ ഏകദിന ടീമിൽ ആദ്യമായി ഇടം നേടിയപ്പോൾ ലോകകപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ടീമിൽ നിന്നും പുറത്തായി. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഉസ്മാൻ ഖവാജയ്ക്കും ജൈ റിച്ചാർഡ്സണും ടീമിലിടം നേടാൻ സാധിച്ചില്ല.

മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സീൻ അബോട്ട്, കെയ്ൻ റിച്ചാർഡ്സൺ, പാറ്റ് കമ്മിൻസ് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർ.

കോച്ച് ജസ്റ്റിൻ ലാങർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചതിനാൽ സഹപരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് ആയിരിക്കും പരമ്പരയിൽ ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് പരിശീലകൻ കൂടിയാണ് മക്ഡൊണാൾഡ്.