Skip to content

ബിഗ് ബാഷ് ലീഗ് ; ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ 29 റൺസിന്റെ ജയം സ്വന്തമാക്കി സിഡ്നി തൻണ്ടർ. ക്രിസ് ലിൻ നായകൻ ആയ ബ്രിസ്‌ബേൻ ഹീറ്റ് ആയിരുന്നു തണ്ടറിന്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത സിഡ്നി 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ ബ്രിസ്‌ബേൻ ഹീറ്റ് 143 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു.

ബാറ്റിങ്ങിൽ സിഡ്‌നിക്ക് വേണ്ടി 44 പന്തിൽ 73 റൺസ് എടുത്ത് ക്യാപ്റ്റൻ ഫെർഗുസൺ മികച്ച പ്രകടനം നടത്തിയപ്പോൾ ബോളിങ്ങിൽ സംസ്‌, കുക്ക്, ഗ്രീൻ, അർജുൻ നായർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി .

വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിൻ 9 റൺസ് മാത്രം നേടി പുറത്തായി.