Skip to content

സാൻസി സൂപ്പർ ലീഗിൽ കപ്പിനരികെ വീണ് ഡിവില്ലേഴ്‌സും കൂട്ടരും

സാൻസി ലീഗ് ഫൈനലിൽ ഡ്യൂപ്ലെസിസ്‌ നായകനായ പാർൽ റോക്ക്‌സിനെതിരെ ഡിവില്ലേഴ്‌സിന്റെ ടീമായ ശ്വാനെ സ്പാർട്ടൻസ് പരാജയപ്പെട്ടു . ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്വാനെ സ്പാർട്ടൻസ് ഇരുപതോവറിൽ 147 റൺസ് മാത്രമേ നേടാനായുള്ളൂ . 37 പന്തിൽ നിന്ന് 51 റൺസ് നേടിയ ഡിവില്ലേഴ്‌സ് മാത്രമാണ് സ്പർട്ടൻസ് നിരയിൽ തിളങ്ങിയത് . എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോക്സ് 14 ഓവറും രണ്ട് ബോളിലും ലക്ഷ്യം കണ്ടെത്തി .ഹെൻറി ഡേവിഡ്‌സ് പുറത്താകാതെ 44 പന്തിൽ നിന്ന് 77 റൺസ് നേടി .