Skip to content

ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ച് ലാബുഷെയ്ന്‍

ഇംഗ്ലണ്ടിന് പിന്നാലെ ന്യൂസിലാൻഡിന് എതിരെയും സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് ഓസ്‌ട്രേലിയൻ താരം ലാബുഷെയ്ന്‍. ആഷസിൽ സ്മിത്തിന്റെ പകരക്കാരനായി എത്തിയ ലാബുഷെയ്നിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . ന്യുസിലാൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയുമാണ് അടിച്ചു കൂട്ടിയത് . തിങ്കളാഴ്ച പുറത്ത് വിട്ട പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലാബുഷെയ്ന്‍.

അതേസമയം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി 928 പോയിന്റുമായി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തുടരുകയാണ് . അവസാന നാല് ഇന്നിങ്സിൽ ഫോം കണ്ടെത്താനാകാതെ സ്റ്റീവ് സ്മിത്ത് 17 പോയിന്റ് കുറഞ്ഞ് 911 മായി രണ്ടാം സ്ഥാനത്തിലാണ് .