Skip to content

സെഞ്ചുറിയുമായി ഹെറ്റ്മയറും ഹോപ്പും ; ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് തകർപ്പൻ വിജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 288 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. 106 പന്തിൽ 139 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 151 പന്തിൽ പുറത്താകാതെ 102 റൺസ് നേടിയ ഷായ് ഹോപ്പ് എന്നിവരുടെ മികവിലാണ് വിൻഡീസ് തകർപ്പൻ വിജയം നേടിയത്. നിക്കോളാസ് പൂറൻ 23 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു.

11 ഫോറും ഏഴ് സിക്സുമടങ്ങുന്നതായിരുന്നു ഹെറ്റ്മയറിന്റെ ഇന്നിങ്സ്. ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് ഹെറ്റ്മയർ കുറിച്ചത്.

രണ്ടാം വിക്കറ്റിൽ 218 റൺസ് ഹെറ്റ്മയറും ഹോപ്പും ചേർന്ന് കൂട്ടിച്ചേർത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 70 റൺസ് നേടിയ ശ്രേയസ് അയ്യരുടെയും 71 റൺസ് നേടിയ റിഷാബ് പന്തിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.