Skip to content

വെസ്റ്റ് ഇൻഡീസിനെതിരായ അവസാനം കളിച്ച 9 ഏകദിന ഇന്നിങ്സിൽ 6 സെഞ്ചുറി ; രാജാവ് ഇന്ന് വേട്ടയ്ക്ക് ഇറങ്ങുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിനായി ഇന്ന് കോഹ്‌ലിയും കൂട്ടരും ചിദമ്പരം സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ് . 3 മത്സരങ്ങളടങ്ങിയ ടി20 2-1 ന് ആതിഥേയർ സ്വന്തമാക്കിയിരുന്നു . വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച ഫോമിൽ തുടരുകയാണ് നായകൻ വിരാട് കോഹ്‌ലി. അവസാനം കളിച്ച 9 ഏകദിന ഇന്നിങ്സിൽ 6 സെഞ്ചുറികളാണ് താരം അടിച്ചു കൂട്ടിയത്.ഇതിൽ നാലെണ്ണം ഇന്ത്യയിൽ വെച്ചു രണ്ടെണ്ണം വെസ്റ്റ് ഇൻഡീസിൽ വെച്ചുമാണ് നേടിയത് .

അതേസമയം ബുംറ , ഹാർദ്ദിക്‌ പാണ്ഡ്യ , ഭുവനേശ്വർ കുമാർ , ശിഖർ ധവാൻ എന്നിവർ ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുക . ധവാൻ പകരം മയാനക് അഗർവാളും ഭുവനേശ്വർ കുമാറിന് പകരമായി ശർദുൽ താകുറും ടീമിലെത്തി .